യുഎഇ, ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം ; സര്‍ക്കുലര്‍ പുറത്തിറക്കി

UAE

ഒമാന്‍: യുഎഇ, ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. നിയന്ത്രണത്തിന്റെ ഭാഗമായി പ്രവാസികള്‍ കടന്നുപോകുന്ന അതിര്‍ത്തികളുടെ എണ്ണം യുഎഇ രണ്ടായി ചുരുക്കി.

യു എ ഇ അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് യു എ ഇ ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണമുണ്ടാവുമെന്ന് വ്യക്തമാക്കുന്നത്. പുതുവല്‍സരത്തിലാണ് പുതിയ നിയന്ത്രണം നിലവില്‍ വരുന്നത്.

അല്‍ഐനിലെ മസ്‌യാദ്, ഖദ്മത്ത് ശക്ക്‌ല എന്നീ അതിര്‍ത്തികള്‍ വഴി മാത്രമായിരിക്കും ജനുവരി ഒന്ന് മുതല്‍ പ്രവാസികളെ കടത്തിവിടുക എന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

യു എ ഇ പ്രവാസികള്‍ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും വിദേശ പൗരന്‍മാര്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. എന്നാല്‍, സര്‍ക്കുലര്‍ സംബന്ധിച്ച് ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നതായും ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

 

Top