തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ ഇന്ന് മുതൽ നിയന്ത്രണം

ചെന്നൈ: കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ ഇന്ന് മുതൽ നിയന്ത്രണം. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ എന്നീ ജില്ലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക.ബീച്ചുകളിൽ കടുത്ത നിയന്ത്രണം ഉണ്ടാകും. ആളുകൾ കൂടുതലായി എത്തുന്ന ശനി, ഞായർ ദിവസങ്ങളിൽ ബീച്ചിൽ പ്രവേശനാനുമതി ഉണ്ടായിരിക്കില്ല. പൊതു അവധി ദിവസങ്ങളിലും ബീച്ച് അടഞ്ഞ് കിടക്കും.

കൊവിഡ് കേസുകൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, പഞ്ചാബ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു

Top