ശബരിമല സന്നിധാനത്ത് ക്യാമറയ്ക്കും മൊബൈലിനും നിയന്ത്രണം

ശബരിമല: ശബരിമലയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി പൊലീസ്. തിരുമുറ്റത്ത് നിന്ന് ഫോട്ടോ പകര്‍ത്തുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ക്ഷേത്രത്തിനുള്ളിലെ പൂജകള്‍ പല അയ്യപ്പഭക്തരും മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം.

സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് പൊലീസ് വ്യക്തമാക്കി

Top