കണ്ണൂരില്‍ കോണ്‍ട്രാക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; 4 പേര്‍ പൊലീസ് പിടിയില്‍

കണ്ണൂര്‍ : കോണ്‍ട്രാക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച ക്വട്ടേഷന്‍ സംഘത്തിലെ നാല് പേര്‍ പിടിയില്‍. നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ്, പഴയങ്ങാടി ചെങ്കല്‍ തടത്ത് ജിഷ്ണു,അഭിലാഷ്, മേലതിയടത്ത് രതീഷ്, എന്നിവരെയാണ് പരിയാരം സിഐ കെ.വി. ബാബു അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏപ്രില്‍ 19ന് രാത്രി ഒന്‍പത് മണിയോടെയാണ് അതിയടത്തെ എഞ്ചിനീയറും കരാറുകാരനുമായ പി.വി.സുരേഷ് ബാബുവിനെ കാറിലെത്തിയ രണ്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിനി കോണ്‍ട്രാക്ടറെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതാണെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

കാലുകള്‍ക്ക് ഗുരുതരമായി വെട്ടേറ്റ സുരേഷ് ബാബുവിനെ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.വെള്ള മാരുതി കാറിലെത്തിയവരാണ് ആക്രമിച്ചതെന്നാണ് ഇയാളുടെ മൊഴി. കൊലപാതകക്കേസുകളില്‍ അടക്കം ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായ പ്രതികള്‍. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Top