സ്പുട്‌നിക് വി ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ കരാര്‍

ന്യൂഡല്‍ഹി: ഇന്ത്യ അംഗീകാരം നല്‍കിയ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് വി ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ കരാറായി. സ്പുട്‌നിക് വിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡിനും കൊവാക്‌സിനും പുറമെ ഇന്ത്യ അംഗീകാരം നല്‍കിയ കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക് വി. മെയ് മാസത്തോടെ വാക്‌സിന്റെ ഉത്പാദനം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് 850 ദശലക്ഷം വാക്‌സിന്‍ ഉദ്പാദിപ്പിക്കാനാണ് കരാര്‍. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

Top