‘ഇത് തുടരുക: ഇത് അവസാനത്തേതുമാകില്ല:’ പന്തിനെ പ്രശംസിച്ച് ഗാംഗുലി

മൊട്ടേറ: റിഷഭ് പന്തിന്‍റെ സെഞ്ച്വറിയുടെ മികവില്‍ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയില്‍ മുന്നേറുകയാണ്. പന്തിന്‍റെ മികച്ച പ്രകടനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി രംഗത്തെത്തി.

“ഇത് ആദ്യമായല്ല, അവസാനത്തേതുമാകില്ല. വരുംകാലത്ത് എല്ലാ ഫോര്‍മാറ്റുകളിലെയും മികച്ച ബാറ്റ്സ്മാനായി അദ്ദേഹം മാറും. ഇത്തരത്തില്‍ത്തന്നെ തുടരുക. ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.”

ഗാംഗുലിക്ക് പിന്നാലെ കെവിന്‍ പീറ്റേഴ്സനും പന്തിനെ പ്രശംസിച്ച് രംഗത്തെത്തി. ശേഷം മികച്ച ഇന്നിങ്സിനെ പ്രകീര്‍ത്തിച്ച് അനവധി ക്രിക്കറ്റ് താരങ്ങളും രംഗത്ത് വന്നു.

 

Top