കോണ്ടിനെന്റലിന്റെ നമ്പര്‍ 9 ലിമിറ്റഡ് എഡിഷന്‍ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു

ബെന്റ്ലി മോട്ടോഴ്സിന്റെ ജിടി നമ്പര്‍ 9 എഡിഷന്‍ ബൈ മുള്ളിനര്‍ വിപണിയിലേക്ക്. ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ബെന്റ്ലി മോട്ടോഴ്സ് നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ലിമിറ്റഡ് സീരീസിലുള്ള സ്പെഷല്‍ എഡിഷന്‍ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ കാര്‍ പ്രദര്‍ശിപ്പിച്ചു.

ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ആയതുകൊണ്ടുതന്നെ നൂറ് ജിടി നമ്പര്‍ 9 എഡിഷന്‍ മാത്രമായിരിക്കും വിപണിയിലെത്തിക്കുന്നത്. രൂപകല്‍പ്പനയില്‍ വ്യത്യസ്ത തേടുന്ന ബെന്റ്ലി മോട്ടോഴ്സ് ഇക്കുറി 1930 ല്‍ ലമാന്‍ കാറോട്ടത്തില്‍ മല്‍സരിച്ച ബെന്റ്ലി 41/2 ലിറ്റര്‍; ബ്ലോവര്‍ മോഡലിനെ അനുകരിക്കുന്ന രൂപകല്‍പ്പനയാണ് ജിടി നമ്പര്‍ 9ന് നല്‍കിയിരിക്കുന്നത്. പച്ചയും കറുപ്പും നിറങ്ങളിലാണ് കാര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ബെന്റ്ലി ബോയ്സില്‍ ഒരാളായിരുന്ന സര്‍ ഹെന്റി ടിംബിര്‍ക്കിന്‍ ഡ്രൈവ് ചെയ്ത റേസ് കാറിനെ വിസ്മരിപ്പിക്കുന്ന തരത്തില്‍ ഗ്രില്ലില്‍ നമ്പര്‍ 9 എന്ന് അടയാളപ്പെടുത്തിയിട്ടുമുണ്ട്.

സ്പിന്‍ അലുമിനിയം ഫിനിഷില്‍ എന്‍ജിന്‍ ഡാഷ്‌ബോര്‍ഡിലാണ്. 1 ഇഞ്ച് 10 സ്പോക്ക് അലോയ് വീലുകള്‍, കാര്‍ബണ്‍ ബോഡികിറ്റ് ബ്ലോവറില്‍നല്‍കിയതിന് സമാനമായി സീറ്റ് ഹെഡ്റെസ്റ്റുകളിലും ഡോര്‍ പാനലുകളിലും പ്രത്യേക ലോഗോ
എനന്ിവയോടെയാണ് ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍ ബൈ മുള്ളിനര്‍ ആളുകളിലേക്കെത്തുക.

Top