എംഎല്‍എ സ്ഥാനം കൊണ്ട് തൃപ്തനെന്ന് മാണി സി കാപ്പന്‍

മുംബൈ: എംഎല്‍എ സ്ഥാനം കൊണ്ട് തൃപ്തനെന്ന് മാണി സി കാപ്പന്‍. മന്ത്രി സ്ഥാനത്തെക്കുറിച്ച് ആലോചനകള്‍ നടന്നിട്ടില്ലെന്ന് മാണി സി കാപ്പന്‍ മുംബൈയില്‍ വച്ചാണ് വ്യക്തമാക്കിയത്. അധ്യക്ഷന്റെ കാര്യത്തില്‍ സംസ്ഥാനതലത്തില്‍ സമയവായത്തിനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്നും അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതായിരിക്കുമെന്നും ശശീന്ദ്രന്‍ അറിയിച്ചു.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെയും മന്ത്രിസ്ഥാനത്തെയും പറഞ്ഞ് കേരള എന്‍സിപിയിലെ ചേരിപ്പോര് രൂക്ഷമായപ്പോള്‍ ആണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലില്‍ മുംബൈയില്‍ ചര്‍ച്ച നടന്നത്. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന്
സംസ്ഥാന അധ്യക്ഷന്റെ സ്ഥാനവും ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ശശീന്ദ്രനെ പ്രസിഡന്റാക്കി മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന നിര്‍ദ്ദേശമായിരുന്നു കാപ്പന്‍ അനുകൂലികള്‍ മുന്നോട്ട് വച്ചതെന്നായിരുന്നു വിവരം.

എന്നാല്‍ ശശീന്ദ്രന്റെ നിലപാട് മന്ത്രിസ്ഥാനത്തില്‍ വച്ചുമാറല്‍ വേണ്ടെന്നാണ്. താല്‍ക്കാലിക പ്രസിണ്ടിന്റെ ചുമതല നിലവില്‍ ടിപി പീതാംബരനാണ്. സ്ഥിരം പ്രസിഡന്റാകാന്‍ ആഗ്രഹമുണ്ടെന്നതിനാല്‍ മന്ത്രിമാറ്റത്തോടെ പീതാംബരനും യോജിപ്പില്ല.

Top