ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യ പരാതി

court

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ലോക്പാല്‍ സിങിനെതിരെ കോടതിയലക്ഷ്യ പരാതി. കോടതിയില്‍ മറ്റു വക്കീല്‍മാര്‍ക്കെതിരെ ഉചിതമല്ലാത്ത ഭാഷ ഉപയോഗിച്ചതിനാണ് പരാതി. മുന്‍ ജഡ്ജിനും വനിതാ അഭിഭാഷകയ്ക്കും നേരെയായിരുന്നു സിങിന്റെ വാക്കുകള്‍. ഇതിനെതിരെയാണ് സി കെ ശര്‍മ എന്ന അഭിഭാഷകന്‍ പരാതി നല്‍കിയത്.

പരാതി നല്‍കിയതിന്റെ പേരില്‍ ശര്‍മയെ തുറന്ന കോടതിയില്‍ ഹാജരാക്കുമെന്നും ജയിലില്‍ അടക്കുമെന്നും ലോക്പാല്‍ സിങ് ഭീഷണിപെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ജനുവരിയില്‍ ഉത്തരാഖണ്ഡിലെ ഹൈക്കോടതി അഭിഭാഷകര്‍ സിങിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Top