ജഡ്ജിയെ യുട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ച കെ എം ഷാജഹാനെതിരെ കോടതിയലക്ഷ്യ കേസ്

കൊച്ചി : ജഡ്ജി കോഴ ആരോപണവുമായി ബന്ധപെട്ടു ഹൈക്കോടതി ജഡ്ജിയെ യുടൂബ് ചാനൽ വഴി അധിക്ഷേപിച്ച കെ എം ഷാജഹാനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യത്തിന് കേസെടുത്തു. അഡ്വ. സൈബി ജോസിനെതിരായ കൈക്കൂലി ആരോപണ കേസുമായി ബന്ധപ്പെട്ടായിരുന്നു ‘പ്രതിപക്ഷം’ എന്ന യുട്യൂബ് ചാനലിലൂടെ ഹൈക്കോടതി ജഡ്ജിയെ ഷാജഹാൻ അധിക്ഷേപിച്ചത്. കേസിൽ കെ എം ഷാജഹാന് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

Top