ഓസ്‌ട്രേലിയയില്‍ ചരക്കുകപ്പലില്‍ നിന്ന് കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചരക്കുകപ്പലില്‍ നിന്ന് 83 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. തയ്വാനില്‍ നിന്ന് സിഡ്നിയിലെ പോര്‍ട്ട് ബോട്ടണിയിലേക്ക് പോകുകയായിരുന്ന കപ്പലില്‍ നിന്നാണ് കണ്ടെയ്‌നറുകള്‍ നഷ്ടപ്പെട്ടത്. ന്യൂ സൗത്ത് വെയില്‍സില്‍ ടാസ്മാന്‍ കടലിലാണ് കണ്ടെയ്‌നറുകള്‍ വീണത്.

സാനിറ്ററി ഉത്പന്നങ്ങള്‍, സര്‍ജിക്കല്‍ മാസ്‌ക്, നാപ്പീസ് തുടങ്ങിയ സാധനങ്ങളാണ് കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ ഉണ്ടായിരുന്നത്. ലൈബീരിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വൈഎം എഫിഷന്‍സി എന്ന കപ്പലാണിത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയിലെ മാരിടൈം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കണ്ടെയ്‌നറുകളില്‍ നിന്ന് നഷ്ടപ്പെട്ട സാധനങ്ങള്‍ തിമിംഗലങ്ങള്‍ക്കും കടലിലെ മറ്റ് ജീവികള്‍ക്കും ദോഷകരമാകുമെന്നാണ് വിലയിരുത്തല്‍.

Top