നാല് ദിവസമായി നടന്നുവന്ന വല്ലാര്‍പാടം കണ്ടെയ്‌നര്‍ ലോറി സമരം പിന്‍വലിച്ചു

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ലോറികളില്‍ പൊലീസ് സ്റ്റിക്കര്‍ പതിപ്പിച്ചതില്‍ പ്രതിഷേധിച്ച് നാല് ദിവസമായി നടന്നുവന്ന ലോറി സമരം പിന്‍വലിച്ചു. എറണാകുളം കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം നിര്‍ത്തുവാന്‍ തീരുമാനമുണ്ടായത്.

ശനിയാഴ്ചയാണ് ലോറി ഉടമകളും തൊഴിലാളികളും സമരമാരംഭിച്ചത്. ജൂലൈ 25ന് അടച്ച പാര്‍ക്കിംഗ് സ്ഥലം തുറന്നു കൊടുക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

Top