container lorry accident in maradu

മരട്: സ്ഥിരം അപകടമേഖലയായ വൈറ്റില-അരൂര്‍ ബൈപ്പാസില്‍ കാബിന്‍ ഊരിത്തെറിച്ച് ഓടിക്കൊണ്ടിരുന്ന കണ്ടെനര്‍ ലോറി മൂക്കുകുത്തി.

പുലര്‍ച്ചെ നാലിനാണ് സംഭവം. ഒരാഴ്ച മുന്‍പ് സ്വകാര്യ ബസ് മറിഞ്ഞ പനങ്ങാട്-കുമ്പളം പാലത്തിനു സമീപത്തു തന്നെയാണ് ഇന്നും ലോറി അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറിയുടെ കാബിന്‍ ഊരിത്തെറിച്ച് മൂക്കുകുത്തുകയായിരുന്നു.

ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ലോറി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ബൈപ്പാസ് വഴി കുമ്പളത്തുനിന്നും വൈറ്റില ഭാഗത്തേയ്ക്കുമുള്ള വാഹനഗതാഗതം ഏറേനേരം തടസപ്പെട്ടു.

രണ്ടു ക്രെയിനുകള്‍ ഉപയോഗിച്ച് കണ്ടെയ്‌നര്‍ ഭാഗം ഉയര്‍ത്തിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

Top