അമിത് ഷായുമായി സമ്പര്‍ക്കം; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹവുമായി സമ്പര്‍ക്കത്തിലായ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കേന്ദ്രമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും മുന്‍കരുതല്‍ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഞായറാഴ്ചയാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച അമിത് ഷായുമായി രവിശങ്കര്‍ പ്രസാദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.

Top