വിഷമദ്യ ദുരന്തം: ആസ്സാമില്‍ 15 തോട്ടം തൊഴിലാളികള്‍ മരിച്ചു

liquor policy

ഗുവാഹത്തി: വിഷമദ്യം കഴിച്ച് ആസ്സാമില്‍ 15 തോട്ടം തൊഴിലാളികള്‍ മരിച്ചു. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്. പതിനെട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് വിഷമദ്യം കഴിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നൂറിലധികം പേരാണ് ചികിത്സ തേടിയത്. പ്രാദേശികമായി തയ്യാറാക്കിയ മദ്യമാണ് ദുരന്തത്തിന് കാരണമായത്. രണ്ടാഴ്ചയ്ക്കിടെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തത്തില്‍ നൂറിലധികം പേര്‍ മരിച്ചിരുന്നു.

Top