Consumerfed-scam-CN Balakrishnan

തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരായ ഹര്‍ജിയില്‍ ഇടക്കാല അന്വേഷണറിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മന്ത്രിയുടെ ഓഫീസിലേക്ക് പണം എത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കും.

വിദേശമദ്യം വാങ്ങിയതിന് അഞ്ച് കോടി രൂപ കമ്മിഷന്‍ കൈപ്പറ്റിയതുള്‍പ്പടെയുള്ള പരാതികളിന്മേല്‍ ഫെബ്രുവരി 18നായിരുന്നു കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. മലയാള വേദി പ്രസിഡണ്ട് ജോര്‍ജ് വട്ടുകുളം, പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫ് എന്നിവരുടെ പരാതികളിലായിരുന്നു കോടതി ഉത്തരവ്.

കണ്‍സ്യൂമര്‍ഫെഡ് മുന്‍ പ്രസിഡണ്ട് ജോയ് തോമസ്, കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി റിജി ജി നായര്‍, എന്നിവരുള്‍പ്പെടെ ഏഴു പേരാണ് കേസിലെ മറ്റ് പ്രതികള്‍.

Top