ആവിക്കൽതോട് മലിനജല പ്ലാന്റ് നിർമ്മാണം പുനരാരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് ആവിക്കൽതോട് മലിനജല സംസ്കരണ പ്ലാന്റിന്റെ നിർമ്മാണം പുനരാരംഭിച്ചു. മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികളാണ് ആരംഭിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെ ജനവാസ മേഖലയായ ആവിക്കൽതോട് മലിന ജല സംസ്‌കരണകേന്ദ്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നേരത്തെ പറഞ്ഞ സാഹചര്യത്തിലാണ് പോലീസ് സുരക്ഷ ഏർപ്പാടാക്കിയത്.

കഴിഞ്ഞദിവസം കോർപ്പറേഷൻ അധികൃതർ സർവേ നടപടികൾ പുനരാരംഭിച്ചതോടെ നാട്ടുകാർ റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾ പല തവണ മാറ്റി വച്ചിരുന്നു.

വിഷയം നാട്ടുകാരുമായി ചർച്ച ചെയ്യാൻ കോർപ്പറേഷൻ അധികൃതർ ർ തയ്യാറാവുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. സർവകക്ഷി യോഗം വിളിക്കണമെന്ന എം.കെ രാഘവൻ എം.പി അടക്കമുള്ളവരുടെ ആവശ്യം ജില്ലാ കളക്ടർ തള്ളിയിരുന്നു.

Top