രണ്ടാമത്തെ എന്‍ജിന്‍രഹിത ‘ട്രെയിന്‍ 18’തയ്യാര്‍; പരീക്ഷണയോട്ടം ഉടന്‍

ല്‍ഹിയിലെ ഷക്കൂര്‍ ബാസ്തി യാര്‍ഡില്‍ രണ്ടാമത്ത എന്‍ജിന്‍ രഹിത ട്രെയിന്റെ യന്ത്രസാമഗ്രികള്‍ പരിശോധന നടത്തിയശേഷം സര്‍വീസിന് യോഗ്യമാണെന്ന് കണ്ടെത്തിയാല്‍ രണ്ടാഴ്ചയോളം പരീക്ഷണയോട്ടം നടത്തും. ചെന്നൈയിലെ ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് രണ്ടാമത്തെ എന്‍ജിന്‍രഹിത ‘ട്രെയിന്‍ 18’-ന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഐ.സി.എഫില്‍നിന്ന് തീവണ്ടി പരിശോധനയ്ക്ക് ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.

ആദ്യമിറക്കിയ തീവണ്ടിയിലെ അപാകതകള്‍ പരിഹരിച്ചാണ് രണ്ടാമത്തെ തീവണ്ടി നിര്‍മിച്ചിരിക്കുന്നത്. പാന്‍ട്രി കാറില്‍ കൂടുതല്‍ സൗകര്യങ്ങളോടെയാണ് പുതിയ ട്രെയിന്‍ വരുന്നത്. ആദ്യ ട്രെയിനിലെ സാങ്കേതികവിദ്യകളിലെ പിഴവുകള്‍ പരിഹരിച്ചാണ് ‘ട്രെയിന്‍-18’ നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ ട്രെയിന്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടിക്കാന്‍ കഴിയും. നിലവിലെ ട്രെയിന്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലെ ഓടിക്കാന്‍ സാധിക്കു. 16 കോച്ചുകളോട് കൂടിയതാണ് പുതിയ ‘ട്രെയിന്‍ 18’. 16 കോച്ചുകളില്‍ എട്ടെണ്ണെത്തില്‍ ബോഗികളുടെ അടിഭാഗത്ത് ഇലക്ട്രോണിക് ട്രാക്ഷന്‍ മോട്ടോറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

Top