പുതുവൈപ്പിലെ ഐഒസിയുടെ എൽപിജി ടെർമിനൽ നിർമാണം ഇന്ന് പുനരാരംഭിക്കും

കൊച്ചി : പുതുവൈപ്പിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് പുനരാരംഭിക്കും. വന്‍ പോലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി ടെര്‍മിനല്‍ നിര്‍മാണം മുടങ്ങിക്കിടക്കുകയായിരുന്നു. പദ്ധതിയുടെ 45 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിക്കാനായത്.

Top