അയോധ്യ രാമക്ഷേത്ര നിര്‍മാണം; പുതിയ നിയമം കൊണ്ടുവരുമെന്ന് കേശവ് പ്രസാദ് മൗര്യ

ലഖ്നൗ: അയോധ്യ വിഷയത്തില്‍ ചര്‍ച്ചയും സമവായവും അനുകൂലമായ സുപ്രീംകോടതി വിധിയും നടപ്പായിലെങ്കില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. രാമക്ഷേത്രവിഷയത്തില്‍ ബിജെപിയും ശിവസേനയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘രണ്ട് സാധ്യതകളാണ് മുന്നിലുള്ളതെന്ന് തുടക്കം മുതല്‍ തന്നെ ഞാന്‍ പറയുന്നതാണ്. ഒന്നുകില്‍ ചര്‍ച്ചയും സമവായവും അല്ലെങ്കില്‍ അനുകൂലമായ സുപ്രീംകോടതി വിധി. ഇവ രണ്ടും തൃപ്തമല്ലെങ്കില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് നമ്മള്‍ പുതിയ നിയമം കൊണ്ടുവരും. ഇതെന്റെ പ്രതിജ്ഞയാണ്’. ബിജെപി യോഗത്തില്‍ മൗര്യ പറഞ്ഞു.

ഇന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 18 എംപിമാരുമായി അയോധ്യയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് മൗര്യയുടെ പ്രഖ്യാപനം. ക്ഷേത്രനിര്‍മ്മാണം രാഷ്ട്രീയകാര്യമല്ല വിശ്വാസത്തിന്റെ ഭാഗമാണ് എന്നും പുണ്യസ്ഥലം സന്ദര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാഗതം എന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

Top