നികുതി അടയ്ക്കാത്ത മധ്യസ്ഥ കരാറുകളുടെ ഭരണഘടനാ സാധുത;സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: നികുതി അടയ്ക്കാത്ത മധ്യസ്ഥ കരാറുകളുടെ ഭരണഘടനാ സാധുതയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുന്നത്. നികുതി അടയ്ക്കാത്ത മധ്യസ്ഥ കരാറുകള്‍ക്ക് നിയമ പ്രാബല്യമില്ല എന്നായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.

മുദ്ര പത്രത്തില്‍ തയാറാക്കിയ കരാറിന് നിയമ സാധുത ഇല്ല. അതിനാല്‍ ബാങ്ക് ഗാരന്റി മടക്കി നല്‍കാന്‍ കഴിയില്ല എന്നായിരുന്നു എന്‍എന്‍ ഗ്ലോബലിന്റെ നിലപാട്. 2011ലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു എന്‍ എന്‍ ഗ്ലോബലിന്റെ വാദം. ഇത് കഴിഞ്ഞ ഏപ്രിലില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവെച്ചിരുന്നു. പ്രധാന കരാറിന്റെ ഭാഗമാണ് മധ്യസ്ഥ കരാര്‍. അതിനാല്‍ പ്രധാന കരാറിന് നികുതി അടച്ചില്ലെങ്കില്‍ ഉപകരാര്‍ ആയ മധ്യസ്ഥ കരാറും നിലനില്‍ക്കില്ല എന്നായിരുന്നു അഞ്ചംഗ ബെഞ്ചിന്റെ വിധി.

ഇതില്‍ പുനഃപരിശോധന ആവശ്യപ്പെട്ടാണ് ഇന്‍ഡോ യുനീക് ഫ്‌ലയിം ലിമിറ്റഡ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രധാന കരാറിന്റെ ഭാഗമല്ല മധ്യസ്ഥ കരാര്‍. അതിനാല്‍ പ്രധാന കരാറിലേത് പോലെ മധ്യസ്ഥ കരാറില്‍ നികുതി ബാധകമല്ല. നികുതി അടയ്ക്കാത്ത മധ്യസ്ഥ കരാറുകളും നിലനില്‍ക്കും എന്നായിരുന്നു ഇന്‍ഡോ യുനീക് ഫ്‌ലയിം ലിമിറ്റഡ് ഉയര്‍ത്തിയ വാദം.

Top