ഭരണഘടനാ വിമർശനം: സജി ചെറിയാൻ രാജി വെക്കണമെന്ന് കെ സി വേണുഗോപാൽ

ഡൽഹി: മന്ത്രി സജി ചെറിയാൻ രാജി വെക്കണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുഖ്യമന്ത്രിയുടെ നിലപാട് സിപിഐഎം വ്യക്തമാക്കണം. ഭരണഘടനയോടുള്ള അധിക്ഷേപം നിയമപരമായി തന്നെ നേരിടും. രാജ്യത്ത് ആരും ഇങ്ങനെ പറഞ്ഞിട്ടില്ല. രാജ്യത്ത് ആരും ഇങ്ങനെ പറഞ്ഞിട്ടില്ല. ആർക്കും ഏത് കേട്ട് നില്ക്കാൻ സാധിക്കില്ല. അംബേദ്കറിനെ എതിർക്കുന്ന ആർഎസ്എസിന്റെ ഭാഷയാണ് സജി ചെറിയാന്റേതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

ജനങ്ങളെ കൊളളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്നതായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശങ്ങൾ.

മന്ത്രിയുടെ വാക്കുകൾ… ‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു’. കോടതികളേയും നീതിന്യായ വ്യവസ്ഥയേയും പ്രസംഗത്തിൽ മന്ത്രി രൂക്ഷമായി വിമർശിക്കുന്നുണ്ട്.

 

Top