‘ഗവര്‍ണറാകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ല’: ഗവര്‍ണറെ രൂക്ഷമായി പരിഹസിച്ച് എം സ്വരാജ്

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ പരാമര്‍ശവുമായി സിപിഐഎം നേതാവ് എം സ്വരാജ്. ജനപ്രതിനിധി ആകുന്നവർക്ക് സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലുണ്ട്. എന്നാല്‍ ഗവര്‍ണറാകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. 35 വയസ് കഴിഞ്ഞാല്‍ ഏതൊരാള്‍ക്കും ഗവര്‍ണറാകന്‍ കഴിയുമെന്നും സ്വരാജ് പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരായി എല്‍ ഡി എഫ് കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്. നേരത്തെ ചാൻസലറായി ​ഗവർണറെ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ച് ശക്തമായ ജനകീയ മുന്നേറ്റമാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Top