സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുന:സംഘടിപ്പിച്ചു, പ്രതിഷേധിച്ച ജഡ്ജിമാര്‍ ഇല്ല

ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിയാണ് പുനഃസംഘടന.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ബെഞ്ച് പുനഃസംഘടിപ്പിച്ചത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാനന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നീ ജഡ്ജിമാരാണ് പുതിയ ബെഞ്ചിലെ അംഗങ്ങള്‍.

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് അറ്റോര്‍ണി ജനറലിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിക്കൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ പട്ടിക പുറത്തു വരുന്നത്.

ആധാര്‍, ശബരിമല സ്ത്രീ പ്രവേശനം, സ്വവര്‍ഗ രതി കുറ്റകരമാക്കിയത് പുന:പരിശോധിക്കല്‍ തുടങ്ങിയ സുപ്രധാന കേസുകള്‍ പരിഗണിക്കുക പുനഃസംഘടിക്കപ്പെട്ട ഈ ഭരണഘടനാ ബെഞ്ചാണ്. ജനുവരി 17 മുതല്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും.

Top