ഛേത്രിയെ ഇതിഹാസ താരം മെസ്സിയോട് ഉപമിച്ച് കോണ്‍സ്റ്റന്റൈന്‍; പറഞ്ഞത് ഇങ്ങനെ

ദുബൈ: ഫുട്‌ബോള്‍ മികവില്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയെ കടത്തി വെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഇപ്പോളിതാ മെസ്സിയുമായി ഛേത്രിയെ താരതമ്യം ചെയ്ത രംഗത്തെത്തിയിരിക്കുകയാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍.

നിങ്ങള്‍ ഛേത്രിയെ മെസ്സിയുമായി താരതമ്യം ചെയ്യുന്നു. എന്നാല്‍ ഞാന്‍ പറയുന്നു ഇന്ത്യയുടെ മെസ്സിയാണ് ഛേത്രിയെന്ന്. രാജ്യത്തിനായും ക്ലബ്ബിനായും ഗോളടിച്ചുകൂട്ടുന്ന കളിക്കാരന്‍. ഇനിയും എത്രകാലം അദ്ദേഹം ഇത് തുടരുമെന്ന് എനിക്കറിയില്ല. എങ്കിലും ഇത് തുടരട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്‌കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ബഹറിനെ നേരിടാനിറങ്ങും മുമ്പ് മാധ്യമങ്ങളെക്കണ്ടപ്പോഴാണ് കോണ്‍സ്റ്റന്റൈന്റെ പ്രതികരണം.

സമനില നേടിയാലും പ്രീ ക്വാര്‍ട്ടറിലെത്താമെങ്കിലും സമനില ലക്ഷ്യമിട്ടല്ല ഞങ്ങള്‍ കളിക്കുക. വിജയം തന്നെയാണ് ലക്ഷ്യം. സമനിലയെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നതുപോലുമില്ല. സമനിലക്കായി എങ്ങനെയാണ് കളിക്കുക എന്നതും തന്റെ ടീമിന് അറിയില്ലെന്നും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.ഏഷ്യാ കപ്പില്‍ ബഹറിനെതിരെ ജയിച്ച് പ്രീക്വാര്‍ട്ടറിലെത്താന്‍ ഇന്ത്യക്കാവുമെന്നും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

Top