മദ്യപിച്ച് നിരന്തര പീഡനം: പൊറുതിമുട്ടി ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ഭാര്യ

മുംബൈ: ഞായറാഴ്ച്ചയാണ് മുംബൈയിലെ വിരാറിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്ന വാർത്ത പുറത്തു വന്നത്. അടുക്കളയിലെ കറിക്കത്തി ഉപയോഗിച്ച് യുവതി ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവിന്റെ നിരന്തരമായ പീഡനം കാരണമാണ് യുവതി കൊലപാതകം നടത്തിയതെന്നാണ് സൂചന.

നേഹ പവാർ എന്ന സ്ത്രീയാണ് ഭർത്താവായ ലോകേഷിനെ കൊലപ്പെടുത്തിയത്. ഇവർക്ക് ഏഴ് വയസ്സുള്ള ഒരു മകനുമുണ്ട്. സംഭവ ദിവസം മകൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

Top