Constable killed in firing inside Delhi Court

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കര്‍ദൂമ കോടതിയില്‍ നടന്ന വെടിവെപ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു.

രാം കുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിളുമാര്‍ക്കും കോടതിയിലെ ഒരു ക്ലര്‍ക്കിനും പരിക്കേറ്റിട്ടുണ്ട്.

രാവിലെ 11 മണിയോടെ അജ്ഞാതര്‍ കോടതി വളപ്പില്‍ വെടിവയ്പ്പ് നടത്തിയത്. ഒരു പ്രതിയെ വിചാരണക്കായി പോലീസുകാര്‍ കോടതി മുറിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു വെടിവെയ്പ്പ്. ആറ് റൗണ്ടോളം ആക്രമികള്‍ വെടിവെയ്പ്പ് നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. വെടിവെയ്പ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Top