ഇന്ത്യയിൽ കലാപത്തിനുള്ള രാജ്യാന്തര ഗൂഢാലോചന: കപിൽമിശ്ര

ന്യൂഡൽഹി : “ഇന്ത്യയിൽ വൻ അക്രമങ്ങളും കലാപങ്ങളും സംഘടിപ്പിക്കാനുള്ള രാജ്യാന്തര ഗൂഢാലോചനയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. വൻതോതിൽ ധനസഹായം കിട്ടുന്ന ആസൂത്രിതമായ പ്രചാരണമാണിത്”. ഡൽഹിയിലെ കർഷക സമരത്തിനു പോപ് താരം റിയാനയും മറ്റു സെലിബ്രിറ്റികളും പിന്തുണ പ്രഖ്യാപിച്ചതു വലിയ ചർച്ചയായ സാഹചര്യത്തിലാണ് ബിജെപി നേതാവ് കപിൽ മിശ്രയുടെ ആരോപണം.

“രാഹുൽ ഗാന്ധി, കേജ്‌രിവാൾ, രാകേഷ് ടിക്കായത് എന്നിവർ ഇന്ത്യാവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണോ?കൂടാതെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് കര്‍ഷകരെ സഹായിക്കാനായി പുറത്തുവിട്ട ടൂള്‍കിറ്റ് ചൂണ്ടിക്കാട്ടി മിശ്ര ആരോപണം കടുപ്പിക്കുന്നു.

‘ഇത് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ പോസ്റ്റ് ചെയ്തതാണ്. വളരെ വലുതും ഗൗരവമുള്ളതുമാണിത്. ജനുവരി 26ന് കലാപം നടത്താൻ അവർ ഒരുങ്ങിയിരുന്നു. ഇന്ത്യയ്‌ക്കെതിരായി കൂടുതൽ കലാപങ്ങളും ആക്രമണങ്ങളും ആസൂത്രണം ചെയ്തിട്ടുമുണ്ട്’– കപിൽ മിശ്ര പറയുന്നു.സംഘടിത ആശയപ്രചാരണത്തിന് ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ കഴിയില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോപിച്ചു.

Top