‘മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന’; പരാതി പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഗൂഢാലോചന നടത്തിയെന്ന ഡിവൈഎഫ്‌ഐ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഡിജിപിക്ക് ലഭിച്ച പരാതി ശംഖുമുഖം എസിക്ക് കൈമാറി.

വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ നടന്ന പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച എൽഡിഎഫ് കൺവീനർ ഇപി ജയരാജന് എതിരെ കോടതി നിർദേശ പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ പരാതിയുമായി രംഗത്തുവന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിലേക്ക് കയറ്റി വിട്ടത് ആരെന്ന് അന്വേഷിക്കണം എന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. കണ്ണൂർ ഡിസിസി ഓഫീസിൽ നിന്നാണ് പ്രതികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നൽകിയതെന്നും ഇതിന് പിന്നിൽ കെ സുധാകരനും വി ഡി സതീശനുമാണ് എന്നുമാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്.

Top