ഭീകര സംഘടനകളുടെയും ഐഎസ്ഐ ഉദ്യോഗസ്ഥരുടെയും ഗൂഢാലോചന ; വന്‍ ഭീകരാക്രമണത്തിന് പദ്ധതി

ഭീകര സംഘടനകളുടെയും ഐഎസ്ഐ ഉദ്യോഗസ്ഥരുടെയും ഗൂഢാലോചന റാവല്‍പിണ്ടിയില്‍ നടന്നതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ശക്തമയ ആക്രമണങ്ങള്‍ നടത്താന്‍ ഭീകര സംഘടനകള്‍ ലക്ഷ്യം വയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 20 ന് നടന്ന യോഗത്തിന്റെ വിവരങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ എജന്‍സികള്‍ക്ക് ലഭിച്ചു.

ജെയ്ഷേ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് വിവരമുണ്ട്. ഇന്ത്യയിലെ സ്ലീപ്പിംഗ് സെല്ലുകള്‍ വഴി വ്യാപകമായ ആക്രമണമാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്താകെ സുരക്ഷാ വിഭാഗങ്ങള്‍ക്ക് കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top