ഗൂഡാലോചന കേസ്; ദിലീപ് അടക്കമുള്ളവരുടെ അറസ്റ്റ് അനിവാര്യമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: ഗൂഡാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് അനിവാര്യമെന്ന് പ്രോസിക്യൂഷന്‍. ദിലീപ് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും നിര്‍ണായക തെളിവുകളായ ഫോണ്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

കേസില്‍ പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന് ഒപ്പമെന്നാണ് ഹൈക്കോടതി നിലപാട്. നാളെ രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തി കേസ് പരിഗണിക്കാന്‍ തയ്യാറാണെന്ന് കോടതി അറിയിച്ചു.

 

 

 

Top