സര്‍ക്കാരിനെതിരെ ദേശീയ തലത്തില്‍ ഗൂഢാലോചന നടക്കുന്നു; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ദേശീയ തലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ ആക്രമിക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും മത്സരിക്കുകയാണ്.

സിപിഎമ്മിനെതിരെ കൊലയാളി രാഷ്ട്രീയ മുന്നണി രൂപപ്പെട്ടു കഴിഞ്ഞു. പുത്തന്‍ വിമോചന സമരത്തിന് നീക്കം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കോടിയേരി വിമര്‍ശിച്ചിരിക്കുന്നത്.

Top