വീണ്ടും ഞെട്ടിച്ച് മന്ത്രി മുഹമ്മദ് റിയാസ്, സംയുക്ത ടെൻഡറിനും തീരുമാനം !

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണങ്ങള്‍ക്ക് ഇനി മുതല്‍ സംയുക്ത ടെന്‍ഡര്‍ നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് തീരുമാനമെടുത്ത് കഴിഞ്ഞെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു . ഇലക്ട്രിക്ക് ജോലികള്‍ക്ക് വേണ്ടി നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടം വീണ്ടും പൊളിക്കുന്നത് ഇനി അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. ഈ സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മാണ ജോലികള്‍ക്ക് സംയുക്ത ടെന്‍ഡര്‍ നല്‍കുന്നത്. സംസ്ഥാനത്തെ പല കെട്ടിട്ടങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം തുറന്നു കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്. ഈ പ്രശ്‌നങ്ങള്‍ സംയുക്ത ടെന്‍ണ്ടര്‍ നടപ്പാക്കുന്നതിലൂടെ മറികടക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ദേശീയ പാത വികസനം 16 സ്‌ട്രെച്ചുകളായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പൂര്‍ത്തിയാക്കി കഴി സ്‌ട്രെച്ചുകളില്‍ ഇതിനോടകം നിര്‍മ്മാണ കരാര്‍ നല്‍കി കഴിഞ്ഞുവെന്നും ദേശീയപാതാ വികസനത്തിന് ആവശ്യമായ ഭൂമിയുടെ 91.77 ശതമാനവും ഏറ്റെടുത്തു കഴിഞ്ഞുവെന്നും മന്ത്രി മുഹമദ് റിയാസ് നിയമസഭയെ രേഖാ മൂലം അറിയിച്ചു.

 

Top