ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബിജെപി മോഹന്‍ലാലിനെ സമീപിച്ചു; സ്ഥിരീകരണവുമായി ഒ.രാജഗോപാല്‍

mohanlal-bjp

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മോഹന്‍ലാല്‍ എത്തുമെന്ന അഭ്യൂഹത്തിന് സ്ഥിരീകരണം നല്‍കി മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍. തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക്
സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി മോഹന്‍ലാലിനെ സമീപിച്ചിട്ടുണ്ടെന്ന് ഒ രാജഗോപാല്‍ പറഞ്ഞു.

‘ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാല്‍ തല്‍പരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്’ എന്നാണ് ഒ രാജഗോപാല്‍ പറഞ്ഞത്.

Top