ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണം; സിബിഐ

ന്യൂഡല്‍ഹി: എസ് എന്‍ സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ച കൂടി നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് സിബിഐ കത്ത് നല്‍കി. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് സി.ബി.ഐ കത്ത് നല്‍കിയിരിക്കുന്നത്.

എസ് എന്‍ സി ലാവലിന്‍ കേസ് നാളെ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് സിബിഐ കത്ത് നല്‍കിയത്. സിബിഐയ്ക്ക് വേണ്ടി അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മയാണ് സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട സമഗ്രഹമായ കുറിപ്പ് സി ബി ഐ രണ്ട് ആഴ്ച മുമ്പ് സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. കുറിപ്പിന് അനുബന്ധമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം സി ബി ഐ നേരത്തെ തേടിയിരുന്നു. എന്നാല്‍ ഇതുവരെയും പുതിയ രേഖകള്‍ ഒന്നും കോടതിക്ക് കൈമാറിയിട്ടില്ല. അനുബന്ധ രേഖകള്‍ കൈമാറാന്‍ ആണ് വീണ്ടും സമയം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സി ബി ഐ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

Top