ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പകരം സംവിധാനം

aadhar

ന്യൂഡല്‍ഹി : മൊബൈല്‍ നമ്പറുകള്‍ ഉറപ്പായും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങളാണുണ്ടായത്.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പകരം സംവിധാനങ്ങള്‍ അനുവദിക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റേഷന്‍ കാര്‍ഡ്,പാസ്‌പോര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ്, ഉള്‍പടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ വെരിഫിക്കേഷന്‍ നടപടികള്‍ക്ക് അനുവദിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ അനുവദിക്കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്തിമ തീരുമാനം എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മൊബൈല്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണമെന്ന നിര്‍ദ്ദേശം ടെലികോം മന്ത്രാലയം മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയത്.

അടുത്ത വര്‍ഷം ഫെബ്രുവരിയ്ക്ക് മുമ്പ് മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ കണക്ഷന്‍ കട്ട് ചെയ്യുമെന്നായിരുന്നു നിര്‍ദ്ദേശം.

ഈ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ടെലികോം മന്ത്രാലയത്തിന്റെ തുടര്‍ന്നുള്ള നടപടികള്‍.

Top