conjuring 2 relise june

മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നായ കോണ്‍ജുറിംഗിന്റ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പേടിപ്പെടുത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി. ആദ്യ ഭാഗത്തേക്കാള്‍ ഭയപ്പെടുത്തുന്ന രീതിയിലായിരിക്കും രണ്ടാം ഭാഗം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

2013 ല്‍ പുറത്തിറങ്ങിയ കോണ്‍ജുറിംഗ് ഹൊറര്‍ വിഭാഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ലോകമൊട്ടാകെ വന്‍ വിജയം നേടിയ ചിത്രവുമായിരുന്നു. ബോക്‌സ് ഓഫീസില്‍ 318 മില്ല്യണ്‍ ഡോളറായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍.

ഒന്നാം ഭാഗത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പാട്രിക് വില്‍സണും വെര ഫാര്‍മിഗയും തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത്. ഫ്രാന്‍സസ്, സൈമണ്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ആദ്യം ഭാഗം ഒരുക്കിയ ജയിംസ് വാന്‍ തന്നെയാണ് കോണ്‍ജുറിംഗ്2 സംവിധാനം ചെയ്യുന്നത്. ദ കണ്‍ജറിങ്: ദ എന്‍ഫീല്‍ഡ് പോള്‍ട്ടെര്‍ഗെയ്സ്റ്റ് എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ജോസഫ് ബിഷാരയാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. ജൂണ്‍ 10ന് ചിത്രം പുറത്തിറങ്ങും.

Top