കോണ്‍ഗ്രസ്സ് ബന്ധം; പ്രമേയത്തില്‍ തിരുത്തലല്ല മറിച്ച് മാറ്റിയെഴുതിയതാണെന്ന് ബൃന്ദ കാരാട്ട്

brindakarat

ഹൈദരാബാദ്: കോണ്‍ഗ്രസ്സ് ബന്ധം സംബന്ധിച്ച് സിപിഎമ്മിന്റെ കരടു രാഷ്ട്രീയ പ്രമേയത്തില്‍ തിരുത്തലല്ല മറിച്ച് ഖണ്ഡിക മാറ്റിയെഴുതുകയാണ് ഉണ്ടായതെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് .ഒരു നിലപാടും പാര്‍ട്ടി തള്ളുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ബൃന്ദ കാരാട്ട് വെളിപ്പെടുത്തി.

പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ഇടതുപക്ഷത്തിനാകെ കരുത്ത് പകരുമെന്നും മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നതു പോലെ പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിജയമോ പരാജയമോ അല്ലെന്നും അവര്‍ വ്യക്തമാക്കി.

അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത് എല്ലാവരുടെയും അംഗീകാരത്തോടെയാണ് പ്രമേയം പാസാക്കിയതെന്നും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പോരാട്ടങ്ങള്‍ തുടരാനും ജനകീയ സമരങ്ങള്‍ക്ക് കരുത്തുപകരാനും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനും ബിജെപിക്കെതിരെ മതേതരവോട്ടുകള്‍ ഏകോപിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

കരടു രാഷ്ട്രീയ പ്രമേയത്തില്‍ പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭേദഗതിക്ക് അംഗീകാരം ലഭിച്ചതോടെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം നിര്‍ണായകമാകും. സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മറ്റിയിലും വരുത്തേണ്ട മാറ്റങ്ങള്‍ക്കും തീരുമാനമാകും. ഞായറാഴ്ച പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കാനിരിക്കെ പാര്‍ട്ടി സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരണോയെന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും.Related posts

Back to top