മുംബൈ നോര്‍ത്തില്‍ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി ഊര്‍മിള മാതോംഡ്കര്‍ പിന്നില്‍

മുംബൈ: മുംബൈ നോര്‍ത്തില്‍ നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഊര്‍മിള മതോംഡ്കര്‍ പിന്നില്‍. 2 ലക്ഷം വോട്ടുകള്‍ക്കാണ് പിന്നില്‍. ബിജെപിയുടെ ഗോപാല്‍ ഷെട്ടിയാണ് ഇവിടെ മുന്നിട്ടുനില്‍ക്കുന്നത്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് മുംബൈ നോര്‍ത്ത്.

പ്രമുഖ നടന്‍ ഗോവിന്ദ 2004-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച മണ്ഡലമാണു മുംബൈ നോര്‍ത്ത്. ഈ മണ്ഡലത്തില്‍ സിറ്റിങ് എംപിയായ ഗോപാല്‍ ഷെട്ടി 2014ല്‍ നാലര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്.

മക്കള്‍ പോരാട്ടം നടക്കുന്ന മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ ബിജെപിയുടെ പൂനം മഹാജന്‍ കോണ്‍ഗ്രസിന്റെ പ്രിയാ ദത്തിനേക്കാള്‍ 1.25 ലക്ഷം വോട്ടിനു മുന്നിട്ടുനില്‍ക്കുന്നു. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രമോദ് മഹാജന്റെ മകളാണ് പൂനം മഹാജന്‍.

Top