പ്രവര്‍ത്തക സമിതിയില്‍ 35 പേര്‍; സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും സംവരണം

റായ്പൂർ: കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളുടെ എണ്ണം 25ൽ നിന്ന് 35 ആയി വർധിപ്പിച്ചു. ഇത് സംബന്ധിച്ച് ഭരണഘടനാ ഭേദദതി കോൺഗ്രസ് പ്ലീനറി സമ്മേളനം പാസാക്കി. പ്രവർത്തക സമിതിയിൽ 50 ശതമാനം എസ്‌സി -എസ്ടി, സ്്ത്രീകൾ/, യുവജനങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്യും.

കോൺഗ്രസ് പ്രവർത്തകസമിയിൽ മുൻ പ്രധാനമന്ത്രിമാരെയും പാർട്ടിയുടെ മുൻ പ്രസിഡന്റുമാരെയും ഉൾപ്പെടുത്തുന്നതിനായി ഭരണഘടന ഭേദഗതി ചെയ്തു. എഐസിസി അംഗങ്ങളുടെ എണ്ണത്തിലും വർധനനവ് വരുത്തി.

കോൺഗ്രസിന്റെ വളർച്ചയിലെ നിർണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് മുൻ അധ്യക്ഷയും യുപിഎ ചെയർപഴ്‌സനുമായ സോണിയ ഗാന്ധി പറഞ്ഞു. തന്റെ ഇന്നിങ്‌സ് യാത്രയോടെ അവസാനിച്ചേക്കുമെന്നും കോൺഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് അവർ കൂട്ടിച്ചേർത്തു.

കോൺഗ്രസിനും രാജ്യത്തിനു മുഴുവനും വളരെയധികം വെല്ലുവിളിയേറിയ കാലഘട്ടമാണിത്. ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും വെട്ടിപ്പിടിക്കുകയും വഴിമാറ്റുകയും ചെയ്തു. ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക നാശം ഉണ്ടാക്കിയെന്നും സോണിയ ഗാന്ധി പറഞ്ഞു.

Top