ഇന്ത്യയുടെ ദാരിദ്രത്തെ മതിലു കെട്ടിമറക്കുന്നതാണ് വികസനം

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദില്‍ മതിലുകെട്ടി ദാരിദ്ര്യം മറച്ചുവെക്കാനാണ് ഗുജറാത്ത് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജിഡിപി ടണ്ണിലും, ദേശീയത ഡെസിബലിലും ദാരിദ്ര്യം മതിലിന്റെ നീളത്തിലും വീതിയിലും കണക്കാക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ഇതാണ് ബിജെപിയുടെ പുതിയ ഇന്ത്യയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സാമ്പത്തിക നില സംബന്ധിച്ച കണക്കുകള്‍ രഹസ്യമാക്കി വെച്ച് ദാരിദ്ര്യം മതിലുകെട്ടി മറയ്ക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഉപഭോഗത്തിനായി ചിലവഴിക്കുന്ന തുക 40 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി എന്നതടക്കമുള്ള കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്. അവ പുറത്തുവിട്ടാല്‍ മാത്രമെ സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂവെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Top