രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് റാലി 14ന് കോഴിക്കോട്

കൊച്ചി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് റാലി 14ന് കോഴിക്കോട് ആരംഭിക്കും. 13ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 14ന് രാവിലെ തൃശൂരില്‍ നടക്കുന്ന ഫിഷര്‍മെന്‍ പാര്‍ലമെന്റിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടില്‍ സന്ദര്‍ശനം നടത്തും.

കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം വൈകുന്നേരം നാലിന് കോഴിക്കോട് കടപ്പുറത്ത് കെ.പി.സി.സി സംഘടിപ്പിക്കുന്ന ജനമഹാറാലിയിലും അദ്ദേഹം പങ്കെടുക്കും. മലബാറിലെ ആറ് ജില്ലകളിലെ പ്രവര്‍ത്തകര്‍ റാലിയിലും പങ്കെടുക്കും.

Top