ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ മാറിയേക്കും

ന്യൂഡല്‍ഹി : ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ മാറിയേക്കും. മുതിര്‍ന്ന നേതാവ് താരിഖ് അന്‍വറെ പകരം നിയമിക്കും. ഡല്‍ഹിയുടെ ചുമതലയില്‍ നിന്നും മാറ്റണമെന്ന് കാണിച്ച് ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചതായാണ് വിവരം.

ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വിഭാഗം നേതാക്കള്‍ കത്തയച്ചിരുന്നു.

അതേസമയം പി.സി.സി അധ്യക്ഷനെ നിയമിക്കാത്ത സാഹചര്യത്തില്‍ അതുവരെ തുടരാന്‍ ചാക്കോയോട് ആവശ്യപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. ഈ ആഴ്ചതന്നെ പി.സി.സി അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. നവ്ജോത് സിങ് സിദ്ദു, ശത്രുഘ്നന്‍ സിന്‍ഹ, സന്ദീപ് ദീക്ഷിത് തുടങ്ങിയ പേരുകളാണ് ആ സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുള്ളത്.

Top