കേന്ദ്ര സര്‍ക്കാര്‍ ബജറ്റിനെ കളിയാക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ബജറ്റിനെ കളിയാക്കുകയാണെന്ന് കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിനെ അട്ടിമറിച്ച് പരിഹസിക്കുന്നതാണ് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും നീക്കങ്ങളെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വിമര്‍ശിച്ചു.

ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി കുറക്കല്‍ രാജ്യത്തിന്റെ നികുതി വരുമാനം കുറക്കുമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

അതേസമയം കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച നടപടി ചരിത്രപരമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. സ്വകാര്യ മേഖലയുടെ മത്സരക്ഷമത ഈ തീരുമാനത്തിലൂടെ ശക്തിപ്പെടുമെന്നും രാജ്യത്തെ 130 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ഉത്തേജിപ്പിക്കുന്നതാണ് ഈ തീരുമാനമെന്നും ആഗോള തലത്തില്‍ രാജ്യത്തേക്ക് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Top