തരൂരും ആന്റോ ആന്റണിയും പ്രതാപനും ഉറപ്പായും ജയിക്കുമെന്ന് കെ.സി.വേണുഗോപാല്‍

ന്യൂഡല്‍ഹി: എന്തൊക്കെ അടിയൊഴുക്കുണ്ടായാലും തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരും കോണ്‍ഗ്രസ് ജയിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. തിരുവനന്തപുരത്ത് ശശി തരൂരും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും തൃശൂരില്‍ ടി.എന്‍.പ്രതാപനും ഉറപ്പായും ജയിക്കുമെന്നും വേണുഗോപാല്‍ പറയുന്നു.

നരേന്ദ്ര മോദിയും ബി.ജെ.പിയും വീണ്ടും അധികാരത്തിലെത്തില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന മധ്യപ്രദേശും രാജസ്ഥാനും അടക്കമുള്ള സംസ്ഥാനങ്ങളില്‍ പകുതിയിലധികം സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ടി.ആര്‍.എസ്, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി ചര്‍ച്ചയെന്നും കെ.സി.വേണുഗോപാല്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്, സ്വതന്ത്ര ഇന്ത്യയില്‍ ഇത്രയധികം പക്ഷപാതപരമായി പ്രവര്‍ത്തിച്ച കമ്മിഷന്‍ വേറെയുണ്ടായിട്ടില്ലെന്നും െക.സി.വേണുഗോപാല്‍ വ്യക്തമാക്കി.

Top