ജംബോ പട്ടിക ഗുണം ചെയ്യില്ല ; പാര്‍ട്ടി അധ്യക്ഷയെ അതൃപ്തി അറിയിച്ച് കെ.മുരളീധരന്‍

തിരുവനന്തപുരം : കെ.പി.സി.സിയുടെ ജംബോ ഭാരവാഹിപട്ടികയ്‌ക്കെതിരെ കെ.മുരളീധരന്‍ എം.പി. ജംബോ പട്ടിക ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയകാര്യസമിതി അംഗങ്ങളോടോ എംപിമാരോടോ ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും സോണിയ ഗാന്ധിയെ നേരില്‍ കണ്ട് മുരളീധരന്‍ പരാതിപ്പെട്ടു.

ജംബോ കമ്മിറ്റി വേണ്ടെന്നായിരുന്നു രാഷ്ട്രീയകാര്യസമിതിയിലെ പൊതുതീരുമാനം. അത് മറികടന്നാണ് ഇപ്പോള്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് വോട്ടെടുപ്പ് നടത്തുന്നത് പാര്‍ട്ടിയില്‍ ചേരിതിരിവിന് കാരണമാകുമെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ചുമതല നല്‍കണമെന്നും മുരളീധരന്‍ സോണിയഗാന്ധിയോട് ആവശ്യപ്പെട്ടു.

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ സം​ഘ​ട​നാ​പ​ര​മാ​യ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്നും സോ​ണി​യ​യെ മു​ര​ളീ​ധ​ര​ന്‍ അ​റി​യി​ച്ചു. എ​ന്‍​എ​സ്‍​സി​ന്‍റെ പ​ര​സ്യ പി​ന്തു​ണ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​ക​റ്റാ​ന്‍ ഇ​ട​യാ​ക്കി​യ​താ​യും മു​ര​ളി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യെ ധ​രി​പ്പി​ച്ചു.

ഭാരവാഹി പട്ടികയ്ക്ക് അംഗീകാരം നേടിയെടുക്കാന്‍ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും അടുത്തദിവസം സോണിയഗാന്ധിയെ കാണാനിരിക്കെയാണ് മുരളീധരന്റ വിമര്‍ശനം.

Top