കോണ്‍ഗ്രസുകാര്‍ ബിരിയാണി കൊടുത്ത് വളര്‍ത്തിയ ഭീകരരെ തങ്ങള്‍ വ​ധി​ക്കു​ന്നു ; ആദിത്യനാഥ്

yogi

ജയ്പുര്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

കോണ്‍ഗ്രസുകാര്‍ ബിരിയാണി കൊടുത്ത് വളര്‍ത്തിയ ഭീകരരെ തങ്ങള്‍ ഇപ്പോള്‍ വെടിയുണ്ട തീറ്റിക്കുകയാണെന്ന് ആദിത്യനാഥ് പറഞ്ഞു. വിഭജന രാഷ്ട്രീയം മൂലം കോണ്‍ഗ്രസ് ഭരണ കാലത്ത് ഭീകരവാദം കൂടുതലായിരുന്നെന്നും യോഗി കുറ്റപ്പെടുത്തി. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നക്‌സലൈറ്റുകളെയും വിഘടനവാദികളെയും തീവ്രവാദികളെയും പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് സൈന്യത്തെ വിമര്‍ശിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

Top