തെരഞ്ഞെടുപ്പ് അവലോകനം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഈ മാസം 21ന്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഈ മാസം 21ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന് ഭരണം നഷ്ടമായിരുന്നു. മധ്യപ്രദേശിലും തിരിച്ചടി നേരിട്ടു. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണം നേടാനായത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗം വിളിച്ചത്. രാജ്യത്ത് നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയാവും. പാര്‍ലമെന്റിലെ അതിക്രമവും മധ്യപ്രദേശിലെയും രാജസ്ഥാനിലെ നേതൃമാറ്റവും പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്യും.

Top