കരുനാഗപ്പള്ളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി

കൊല്ലം: കരുനാഗപ്പള്ളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജാഥയ്ക്കിടെയാണ് പോര്‍വിളിയും കൈയ്യാങ്കളിയും ഉണ്ടായത്.യുഡിഎഫ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ആര്‍ ദേവരാജന്‍, മണ്ഡലം പ്രസിഡന്റ് ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദയാത്ര.

കഴിഞ്ഞ ദിവസം യുഡിഎഫിന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളയില്‍ ഒരു പദയാത്ര സംഘടിപ്പിച്ചിരുന്നു. ജില്ലയില്‍ മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിച്ചതിന് പിന്നാലെ ഉടലെടുത്ത തര്‍ക്കങ്ങള്‍ക്കിടെയാണ് പദയാത്ര സംഘടിപ്പിച്ചത്. യുഡിഎഫ് നേതാക്കളും യാത്രയില്‍ പങ്കെടുത്തു.

പദയാത്ര ആലുംകടവില്‍ എത്തുംമുമ്പ് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് പോര്‍വിളിയിലേക്കും കൈയ്യാങ്കളിയിലേക്കും നയിച്ചത്. പദയാത്ര ആലുംകടവിലേക്ക് എത്തുംമുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് പോര്‍വിളി നടത്തുകയായിരുന്നു. പിന്നീട് കാര്യങ്ങള്‍ കൈയ്യാങ്കളിയിലേക്ക് നീങ്ങി. പ്രവര്‍ത്തകര്‍ ഇടപെട്ട് നേതാക്കളെ പിരിച്ചുവിട്ടു.കെ സി വേണുഗോപാല്‍ അനുകൂലികളായ കപ്പത്തൂര്‍ റോയി, അനില്‍ കാരമൂട്ടില്‍ തുടങ്ങിയവര്‍ ഒരു വശത്ത് അണിനിരന്നപ്പോള്‍ മണ്ഡലം പ്രസിഡന്റ് ജയകുമാറും അമ്പിളിയും മറ്റും എതിര്‍വശത്ത് അണിനിരന്നു.

ചിലര്‍ ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പ്രകോപിതനായ ജയകുമാര്‍ കപ്പത്തൂര്‍ റോയിക്കെതിരെ ജാതി അധിക്ഷേപം ആരോപിച്ച് രൂക്ഷമായി മത്സരിച്ചു. ജയകുമാറിന്റെ രാഷ്ട്രീയ ഭാവി ഇതോടെ അവസാനിച്ചെന്ന് റോയ് തിരിച്ചടിച്ചു.. ഇതിന് പിന്നാലെ കെസി വേണുഗോപാലിന് അനുകൂലമായ മുദ്രാവാക്യം വിളിച്ചാണ് റോയിയും സംഘവും പിരിഞ്ഞത്. ജാഥ അല്‍പം മുന്നോട്ട് പോയി കാത്തിരിപ്പ് സ്വീകരണത്തിന് ശേഷം അവിടെ അവസാനിച്ചു.

Top