തൃശൂരില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ എസ്ഡിപിഐ എന്ന് കോണ്‍ഗ്രസ്

തൃശൂര്‍: നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ചാവക്കാട്ട് പുന്നയിലാണ് സംഭവം നടന്നത്. വെട്ടേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

പുന്ന സ്വദേശി നൗഷാദിനാണ് ഗുരുതരമായി പരിക്കേറ്റത്.നൗഷാദ് ഉള്‍പ്പടെ നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top